ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ; ലോക്കോ പൈലറ്റ് മരിച്ചു ; അഞ്ചുപേര്‍ക്ക് പരിക്ക്

37

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ലോക്കോ പൈലറ്റ് മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു.
കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. മധ്യപ്രദേശിലെ കട്‌നിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. ചരക്കുതീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് തീപിടിച്ചത്. ഇതിലും കല്‍ക്കരിയാണ് നിറച്ചിരുന്നത്.

NO COMMENTS

LEAVE A REPLY