സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

19

റെയില്‍ പാളത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം ഗുരുവായൂര്‍ എക്‌സ്പ്രസ്; മേയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.
കൊല്ലം എറണാകുളം മെമു എക്‌സ്പ്രസ്; നാളെ മുതല്‍ മേയ് 31 വരെ ഭാഗികമായി റദ്ദാക്കി.
നിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിനുകള്‍
നിലമ്ബൂര്‍ കോട്ടയം ട്രെയിന്‍ ഈ മാസം 15ന് അങ്കമാലി വരെ മാത്രം.
കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ് മേയ് 8, 15 തീയതികളില്‍ തൃശൂര്‍ വരെ മാത്രം.
തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി മേയ് 8, 15 തീയതികളില്‍ എറണാകുളം വരെ മാത്രം.
ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി മേയ് 9, 16 തീയതികളില്‍ എറണാകുളത്ത് നിന്ന് പുറപ്പെടും.
പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് മേയ് 8, 15 തീയതികളില്‍ കോട്ടയം വരെ മാത്രം
വഞ്ചിനാട് എക്‌സ്പ്രസ് മേയ് 15ന് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.
എറണാകുളം കൊല്ലം മെമു മേയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ..

NO COMMENTS

LEAVE A REPLY