കൊല്ലം : വൈദ്യപരിശോധനയ്ക്ക് വിധേയനായ നെടുമ്പന യുപി സ്കൂള്‍ അധ്യാപകനും പൂയപ്പള്ളി സ്വദേശിയുമായ എസ്. സന്ദീപാ ണ്(42) കോട്ട യം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനയെ അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. ഇന്ന് (ബുധനാഴ്ച്ച ) രാവിലെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയതിന് പിന്നാലെ അഞ്ചു പോലീസുകാരെയും കുത്തി. പൊലീസുകാരായ അലക്സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ ചികിത്സയിലാണ്.
ലഹരിക്ക് അടിമയായിരുന്നു പ്രതി സന്ദീപെന്ന് പൊലീസ് പറഞ്ഞു. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായ ഇയാളെ അടിപിടി കേസിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്.
അക്രമത്തില്‍ ഗുരുതര പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനാ യില്ല. കൊല്ലം അസീസിയ ആശുപത്രിയില്‍ പഠിക്കുന്ന വന്ദന ട്രെയിനിംഗിന്റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.