സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനു ബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായുള്ള കാട്ടാക്കട താലൂക്കുതല അദാലത്ത് മെയ് 11 ന്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ രാവിലെ 10 മണിക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍ ഉദ്ഘാടനം ചെയ്യും.
ജി. സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു എന്നിവര്‍ സന്നിഹിതരാകും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാര്‍ അദാലത്തില്‍ പരാതികള്‍ നേരില്‍ കേട്ട് തീര്‍പ്പാക്കും.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല താലൂക്കുകളില്‍ നടന്ന അദാലത്തുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ചിറയിന്‍കീഴ് അദാലത്ത് മെയ് 16 ന് നടക്കും.