ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കു൦ ; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

13

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. കൊട്ടാരക്കര യില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തി ലാണ് ഉന്നതതല യോഗം ചേരുന്നത്.

ഇന്ന് ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. നിയമനിര്‍മാണം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ആരോഗ്യവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, എഡിജിപിമാര്‍ ബന്ധപ്പെട്ട മറ്റ് വകുപ്പ് തലഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY