പൂജ്യം മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ച് വയസ്, പതിനഞ്ച് വയസ് കഴിഞ്ഞ കുട്ടികളുടെ ബയോമെട്രിക്ക് പുതുക്കല്‍, പത്തുവര്‍ഷം ആയ ആധാര്‍ കാര്‍ഡുകളുടെ ഡോക്യുമെന്റ് അപ്‌ഡേഷന്‍, മൊബൈല്‍ / ഇ-മെയില്‍ അപ്‌ഡേഷന്‍ എന്നിവ ആധാര്‍ സേവനം ലഭ്യമായിട്ടുള്ള ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറും, അക്ഷയയുടെ ചീഫ് കോര്‍ഡിനേറ്ററുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു.
നവജാത ശിശുക്കള്‍ക്ക് വരെ ആധാറിന് എന്റോള്‍ ചെയ്യാം. പൂജ്യം മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കുന്നില്ല. ആയതിനാല്‍ 5 മുതല്‍ 7 വയസ്സിനുള്ളിലും കൂടാതെ 15 മുതല്‍ 17 വയസ്സിനുമിടയിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക്ക് വിവരങ്ങള്‍ സൗജന്യമായി പുതുക്കേണ്ടതാണ്.
ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുവാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ എന്നിവ നല്‍കേണ്ടത് അനിവാര്യമാണ്. പത്തുവര്‍ഷത്തിന് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊരു പുതുക്കലും നടത്തിയിട്ടില്ലായെങ്കില്‍ തിരിച്ചറിയല്‍ രേഖകളും, മേല്‍വിലാസ രേഖകളുമായി ആധാര്‍ സേവനം ലഭ്യമായിട്ടുള്ള ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തി ഡോക്യുമെന്റ് അപ്‌ഡേഷന്‍ നടത്തണം. മേല്‍പ്പറഞ്ഞ സേവനങ്ങള്‍ക്ക് എല്ലാം തന്നെ ഡകഉഅക നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫീസ് നല്‍കേണ്ടതാണ്.