ശോഭ സുരേന്ദ്രനെ പൂർണമായും ഒഴിവാക്കി

41

തിരുവനന്തപുരം : ശോഭ സുരേന്ദ്രനെ ആറ്റിങ്ങൽ മണ്ഡലത്തിലെ പരിപാടികളിൽ നിന്ന് പൂർണമായും ഒഴിവാക്കി ബിജെപി. ശോഭയെ ഒഴിവാക്കി ആറ്റിങ്ങൽ മണ്ഡലത്തിലെ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മുരളീധരൻ ഇപ്പോൾ. എൻഎസ്‌എസ്‌, എസ്‌എൻഡിപി പ്രദേശിക നേതാക്കളെ മുരളീധരൻ സന്ദർശിച്ചു. സന്ദർശനം മഹാ സമ്പർക്ക് അഭിയാന്റെ ഭാഗമെന്നാണ് വിശദീകരണം.

ബിജെപി അണികൾക്കും അനുഭാവികൾക്കും താൽപര്യം ശോഭയോട് ആണെന്നും മുരളീധരൻ പ്രചാരണത്തിനിറങ്ങിയ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങൽ മണ്ഡലം വി മുരളീധരൻ ലക്ഷ്യം വെക്കുന്നുവെന്നാണ്‌ ശോഭ പക്ഷത്തിന്റെ ആരോപിച്ചു.

NO COMMENTS

LEAVE A REPLY