കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ് കാമ്പസില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ഥിയായ വയനാട് സ്വദേശി ആനന്ദ് കെ.ദാസിനെയാണ് കാമ്ബസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെ എട്ടുമണി വരെ ആനന്ദിനെ കാമ്ബസില്‍ കണ്ടിരുന്നതായും പിന്നീട് 11 മണിയോടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നുമാണ് സഹപാഠികളുടെ മൊഴി. വിദ്യാര്‍ഥി ജീവനൊടുക്കാനിടയായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പോലീസും അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.