തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസ മാവുങ്കലിനെതിരായ പോക്സോ പീഡനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം ക്രൈംബ്രാഞ്ച് തള്ളി.
പോക്സോ കേസിൽ പെൺകുട്ടി നൽകിയതു രഹസ്യമൊഴിയാണെന്നിരിക്കെ, ഗോവിന്ദൻ അതെങ്ങനെ അറിഞ്ഞെന്നു കെ സുധാക രൻ ചോദിച്ചു. തനിക്കെതിരായ കേസിനു പിന്നിൽ സിപിഎമ്മാണെന്ന് ഇപ്പോൾ ബോധ്യമായെന്നും പറഞ്ഞു. പെൺകുട്ടിയിൽ നിന്നു പൊലീസും കെ. ബാബും രേഖപ്പെടുത്തിയ മൊഴിയിലും മജിസ്ട്രേട്ടിനു പെൺകുട്ടി നേരിട്ടുൽകിയ മൊഴിയിലും സുധാകരന്റെ പേരില്ലെന്നു മോൻസിന്റെ അഭിഭാഷകൻ എം ജി ശ്രീജിത്തും പറഞ്ഞു. മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. ഈ കേസിൽ 23നു ഹാജരാകാൻ നോട്ടിസും നൽകിയിട്ടുണ്ട്.
2018ലാണു സുധാകരൻ മോൻസിന്റെ വീട്ടിൽ പോയത് പെൺകുട്ടി പീഡനത്തിനിരയായത് 2019 ജൂൺ മുതലും അന്വേഷണം പൂർത്തി യായതാണെന്നു. സുധാകരനെതിരെ പെൺകുട്ടിയുടെ പരാതിയില്ലാത്തതിനാൽ സമരത്തിൽ അന്വേഷണമില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.