ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ (DUK) സംരംഭമായ കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്റർ (KSAAC) ടെക്നോസിറ്റിയിലെ DUK ക്യാമ്പസിൽ വിദ്യാർത്ഥികൾക്കായി ഏകദിന സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 8ന് പ്ലസ്ടു പാസായാവർക്കും ബിരുദ വിദ്യാർഥികൾക്കും ജൂലൈ 15ന് ബിരുദധാരികൾക്കും പങ്കെടുക്കാം.
സൈബർ ആക്രമണങ്ങൾ കുറയ്ക്കുകയും ഡിജിറ്റൽ ഇടം സുരക്ഷിതമാക്കുകയുമാണ് ലക്ഷ്യം. ജൂലൈ 7 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീ ഇല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2788072.