ഇന്ന് വൈകിട്ട് പഞ്ചാബിലെ അംബാല മേഖലയില്‍ നിന്നാണ് ഭീം ആര്‍മി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച
നാലുപേർ പിടിയിലായത്.
ഉത്തര്‍ പ്രദേശിലെ സഹ്‌രാൻപുര്‍ സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ് എന്നിവരും ഹരിയാന സ്വദേശി വികാസ് എന്നയാളെയുമാണ് പിടികൂടിയത്.
വ്യാഴാഴ്ച ഉത്തര്‍ പ്രദേശിലെ ദിയോബന്ദ് മേഖലയില്‍ വച്ചാണ് ആസാദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആസാദ് സഞ്ചരിച്ചിരുന്ന എസ്‌യുവിക്ക് നേര്‍ക്ക് രണ്ട് തവണ അക്രമികള്‍ വെടിവച്ചു.
ഒരു വെടിയുണ്ട ശരീരത്തില്‍ ഉരസി ആസാദിന്‍റെ വയറിന് പരിക്കേറ്റിരുന്നു.