പാലക്കാട് പുതുശേരി കുരുടിക്കാട് വച്ച് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു.
കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാമണ് (20) മരിച്ചത്. ഭര്‍ത്താവ് കോയമ്ബത്തൂര്‍ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിന് ശേഷം കോയമ്ബത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേ യ്ക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചു തന്നെ അനീഷ മരിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് അപകടമു ണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്ബത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കി ല്‍ അതേ ദിശയില്‍ പോകുന്ന കണ്ടെയ്നര്‍ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റുഅനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിര്‍ത്തിയിട്ട കണ്ടെയ്നര്‍ എടുക്കുന്ന സമയം ദമ്ബതികള്‍ ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.