തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോ പ്പതിക് മെഡിക്കൽ കോളജ് ആശുപത്രികളിൽ ഒഴിവുള്ള ഓരോ മെഡിക്കൽ ഓഫീസർ തസ്തിക കളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കേണ്ടത്.
അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരും 55,200-1,15,300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ ജൂലൈ 20നകം പ്രിൻസിപ്പാൾ & കൺട്രോളിങ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ pcodhme@gmail.com.