തിരുവനന്തപുരം : ബാലരാമപുരം മംഗലത്തുകോണം പുത്തൻ കാനം വിദ്യഭവനില്‍ ദീപു- വിദ്യ ദമ്പതി കളുടെ രണ്ടു വയസ്സുകാരനായ മകൻ ദക്ഷിതിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ അമ്മുമ്മ ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
വയറിലും ചുമലിലുമടക്കം നായയുടെ കടിയേറ്റ കുട്ടി യെ ഉടനെ തന്നെ ബാലരാമപുരത്ത് വച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വെങ്ങാനൂര്‍ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.
കടിയേറ്റവര്‍ക്ക് ഇന്നലെ തന്നെ വാക്സിനുള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ വെങ്ങാനൂര്‍ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതര്‍ വിശദമാക്കി. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്ബള്ളിയില്‍ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണിനുള്‍പ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നല്‍കിയിരുന്നു.