മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം വിനായകന് ഉടന്‍ നോട്ടീസ് അയക്കും. കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ എറണാകുളം കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, സമൂഹമാധ്യമ ങ്ങളിലുടെ അപകീര്‍ത്തികരമായ പ്രചാരണം എന്നി വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയി ട്ടുള്ളത്.