തിരുവനന്തപുരം: സ്കൂളുകളില്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക-കലാ-വിനോദ പിരീഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കു വാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്.
കായിക-കലാ-വിനോദ പിരീഡുകളില്‍ മറ്റു വിഷയ ങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി ബാലാവകാശ കമ്മീഷൻ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ അടി സ്ഥാനത്തിലാണ് ഈ പിരീഡുകളില്‍ മറ്റുവിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.
ഇക്കാര്യം നിര്‍ദേശിച്ച് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും കത്തയച്ചിരുന്നു