തിരുവനന്തപുരം കിളിമാനൂരില്‍ പ്രായപൂര്‍ത്തി യാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 26-കാരനായ നിലമേല്‍ ചരുവിളവീട്ടില്‍ മനു(26)വിനെ യാണ് കിളിമാനൂര്‍ പൊലീസിന്റെ പിടി കൂടിയത്.
പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാണാനില്ലെന്ന് പിതാവ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മനു കിളിമാനില്‍ നിന്നും കൂട്ടിക്കൊണ്ടു പോയതാണെന്ന് വ്യക്തമാവുകയായിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി ശില്‍പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനു പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ബി ജയൻ, എസ് ഐമാരായ വിജിത്ത് കെ നായര്‍, രാജി കൃഷ്ണ, രാജേന്ദ്രൻ, എ എസ് ഐ താഹിറുദ്ദീൻ, എസ് സി പി ഒ ഷാജി, മഹേഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുമായി പ്രണയത്തിലായ പ്രതി, വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പോക്സോ നിയമപ്രകാരം കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.