ചെങ്ങമനാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നു

166

കൊച്ചി : എറണാകുളം ചെങ്ങമനാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നു. ഇതിനോടകം 25 തെരുവുനായ്ക്കളെ കൊന്നതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നായശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി.പ്രദേശത്ത് നിരവധി ആളുകള്‍ക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇവരില്‍ പലരും ഇപ്പോഴും ചികിത്സയിലാണ്. ഇതുസംബന്ധിച്ച്‌ നാട്ടുകാരുടെ പരാതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിച്ചു തുടങ്ങിയത്.

NO COMMENTS

LEAVE A REPLY