ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ; ഇന്ത്യയ്ക്ക് കിരീടം

21

മേയര്‍ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍
ഇന്ത്യ മലേഷ്യയെ പരാജയപ്പെടു ത്തിയാണ് കിരീടം സ്വന്തമാക്കിയത്

1-3ന് പിറകിലായിരുന്ന ഇന്ത്യയെ മൂന്നാം പാദത്തില്‍ ഒരു മിനിറ്റിനുള്ളില്‍ ഹര്‍മൻപ്രീത് സിങ്ങും ഗുര്‍ജന്ത് സിങ്ങും ഓരോ ഗോളുകള്‍ നേടിയാണ് തിരിച്ചു വരവിന് സഹായിച്ചത്. ആതിഥേയര്‍ 1-3ന് പിന്നിലാ യിരുന്നുവെങ്കിലും പെട്ടെന്നുള്ള രണ്ട് ഗോളുകള്‍ അവരെ സ്‌കോറുകള്‍ സമനിലയി ലാക്കാൻ സഹായിച്ചു.അവസാന ക്വാര്‍ട്ടറില്‍ ആകാശ്ദീപ് സിംഗിന്റെ ഫീല്‍ഡ് ഗോളിലാണ് മലേഷ്യക്കെതിരെ ഇന്ത്യ വിജയ ഗോള്‍ നേടിയത്. ജുഗ്രാജ് സിങിലൂടെ ആയിരുന്നു ഇന്ത്യ ആദ്യ ഗോള്‍ നേടിയത്.

ഇതോടെ ഇന്ത്യ മലേഷ്യക്ക് എതിരെ പരാജയം അറിഞ്ഞിട്ട് 11 മത്സരങ്ങളായി‌. സെനി ഫൈനലില്‍ ഇന്ത്യ ജപ്പാനെ തകര്‍ത്തായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്.4-3മായിരുന്നു ഇന്ത്യയുടെ വിജയം.

NO COMMENTS

LEAVE A REPLY