പുതുപ്പള്ളിയില്‍ ശക്തമായ പ്രചരണവുമായി മുന്നണികള്‍ ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നാളെ

13

പുതുപ്പള്ളിയില്‍ ശക്തമായ പ്രചരണവുമായി മുന്നണികള്‍ മുന്നോട്ട്.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നാളെ

ജെയ്ക് സി തോമസിന്റെ പര്യടനം രാവിലെ തോട്ടക്കാട് ചന്തയില്‍ നിന്നാണ് ആരംഭിക്കുക. മണര്‍ക്കാട് യാക്കോബായ അധ്യക്ഷന്‍ നല്‍കുന്ന സ്വീകരണത്തിലും ജെയ്ക് പങ്കെടുക്കും.

വൈകിട്ട് നാലുമണിക്ക് പുതുപ്പള്ളി കവലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വികസന സന്ദേശ സദസ്സ് സംഘടിപ്പിക്കും. എന്‍ഡിയെ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ശകതമായ പ്രചരണ പരിപാടികളുമായി മണ്ഡലത്തില്‍ പര്യടനം നടത്തുകയാണ്. ഇന്ന് വൈകുന്നരം എന്‍ഡിയെയുടെ മണ്‍ലം കണ്‍വെന്‍ ഷനും നടക്കും.

അവധി ദിനമായതിനാല്‍ കൂടുതല്‍ ആളുകളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് സ്താനാര്‍ത്ഥിക ളുടെ ശ്രമം.പ്രമുഖ നേതാക്കളും പ്രചരണ രംഗത്ത് സജീവമാണ്.

NO COMMENTS

LEAVE A REPLY