വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

165

കൊച്ചി: തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെഎം മാണിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും.ധനമന്ത്രിയായിരിക്കെ ചില ആയുര്‍വേദ മരുന്നു കമ്ബനികള്‍ക്കും കോഴിയിറക്കുമതി സ്ഥാപനത്തിനും കോടികളുടെ നികുതിയിളവ് നല്‍കിയതില്‍ അഴിമിതിയുണ്ടെന്നും ഖജനാവിന് നഷ്ടമുണ്ടായെന്നുമാണ് കേസ്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നേരത്തെ നിര്‍ദേശിക്കപ്പെട്ടിരുന്ന അഡ്വക്കേറ്റ് എംകെ ദാമോദരനാണ് കെഎം മാണിയുടെ അഭിഭാഷകനായി ഹൈക്കോടതയില്‍ എത്തുന്നത്.ഇതിനാല്‍ത്തന്നെ ഇരുകേസുകളിലും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY