ട്വന്റി20യില്‍ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു മധ്യനിര ബാറ്റര്‍ റിങ്കു സിംഗ് കാഴ്ചവച്ചത്. അയര്‍ലൻഡിനെതിരെ രണ്ടാം മത്സരത്തില്‍ വെടി സക്കെട്ട് പ്രകടനം തീര്‍ക്കാൻ റിങ്കുവിന് സാധിച്ചു. മത്സരത്തില്‍ 21 പന്തുകളില്‍ 38 റണ്‍സാണ് റിങ്കു സിംഗ് നേടിയത്.
180 സ്ട്രൈക്ക് റേറ്റിലായിരുന്നു റിങ്കുവിന്റെ ഇന്നിങ്സ്. ഇന്നിങ്സില്‍ 3 സിക്സറു കളും 2 ബൗണ്ടറികളും ഉള്‍പ്പെട്ടു. മാത്രമല്ല നിര്‍ണാ യകമായ സമയത്ത് ശിവം ദുബെയ്ക്കൊപ്പം ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് റിങ്കു കെട്ടിപ്പടുത്തത്. ഇതോടുകൂടി മത്സരത്തില്‍ റിങ്കു സിംഗിനെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കു കയും ചെയ്തിരുന്നു.ഒരുപാട് നാളത്തെ കഠിനപ്രയത്ന ത്തിന്റെ ഫലമാണ് തനിക്ക് മത്സരത്തില്‍ ലഭിച്ചത് എന്ന് റിങ്കു പറയുന്നു.
ഒപ്പം ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കളിച്ച പരിചയസമ്പ ന്നതയും തനിക്ക് ഗുണം ചെയ്യുന്നുണ്ട് എന്ന് റിങ്കു ചൂണ്ടിക്കാണിച്ചു. “എനിക്ക് അതിയായ സന്തോഷം തോന്നുകയാണ്. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ എന്താ ണോ ഞാൻ ചെയ്തത്, അതുതന്നെ മത്സരത്തില്‍ ആവര്‍ത്തിക്കാനാണ് ശ്രമിച്ചത്. വലിയ ആത്മവി ശ്വാസം മാത്രമല്ല മൈതാനത്ത് ശാന്തനായി തുടരാൻ തന്നെ ഞാൻ ശ്രമിച്ചു. എന്റെ ക്യാപ്റ്റൻ എനിക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഞാൻ അനുസരി ക്കുകയാണ് ചെയ്തതെന്നും റിങ്കു സിംഗ് പറയുന്നു.
കഴിഞ്ഞ 10 വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ ഞാൻ കളിക്കുന്നു. എല്ലാ കഠിനപ്രയത്നങ്ങള്‍ക്കും എനിക്ക് ഫലം ലഭിച്ചിട്ടുണ്ട്. കളിച്ച ആദ്യ മത്സരത്തി ല്‍ തന്നെ മാൻ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാ ക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമു ണ്ടെന്ന് റിങ്കു സിംഗ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഇന്ത്യൻ പ്രീമിയര്‍ ലീഗ് സീസണില്‍ തക പ്രകടനമായിരുന്നു റിങ്കു കാഴ്ചവച്ചത്. കൊല്‍ക്കത്ത നൈറ്റ്സിനായി കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് റിങ്കു ആയിരുന്നു. 14 മത്സരങ്ങ ളില്‍ നിന്ന് 474 റണ്‍സാണ് ഈ മധ്യനിര ബാറ്റര്‍ സീസണില്‍ നേടിയത്. ഇതിനുശേഷമാണ് റിങ്കു സിംഗിന് ഇന്ത്യൻ ടീമിലേക്ക് വിളിവന്നത്.
മത്സരത്തില്‍ റിങ്കുവിന്റെയും സഞ്ജു സാംസണി ന്റെയും ഋതുരാജിന്റെയും മികവില്‍ ഇന്ത്യ 33 റണ്‍സി നാണ് വിജയം സ്വന്തമാക്കിയത്.2024 ട്വന്റി20 ലോകകപ്പിലേക്ക് വ്യത്യസ്തമായ ടീം കെട്ടിപ്പടുക്കാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഈ വിജയം വലിയ ആത്മവി ശ്വാസം നല്‍കും.
യുവ താരങ്ങളുമായി മൈതാനത്തിറങ്ങിയ ഇന്ത്യയ്ക്ക് ഒരുപാട് സന്തോഷം നല്‍കുന്ന ഫലമാണ് വന്നിരിക്കു ന്നത്.