ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സംപ്രേക്ഷണാവകാശം വയാകോംമിന്

9

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്വന്തമാക്കി വയാകോം 18.

ഇതോടെ 2023 സെപ്റ്റംബര്‍ മുതല്‍ 2028 മാര്‍ച്ച്‌ വരെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും സ്പോര്‍ട്സ് 18 ചാനലിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ജിയോ സിനിമയിലും സംപ്രേക്ഷണം ചെയ്യും. 5,963 കോടി രൂപയ്ക്കാണ് വയാകോം സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ തെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലേലത്തില്‍ സോണി പിക്ച്ചേഴ്സിന്റെയും ഡിസ്നി സ്റ്റാറിന്റെയും കടുത്ത വെല്ലുവിളി അതിജീവിച്ചാണ് വയാകോം സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. അഞ്ചു വര്‍ഷ കാലയളവില്‍ ഇന്ത്യയില്‍ നടക്കുന്ന 88 മത്സരങ്ങളും വയാകോം സംപ്രേക്ഷണം ചെയ്യും. 25 ടെസ്റ്റും 27 ഏകദിനങ്ങലും 36 ട്വന്റി 20 മത്സരങ്ങളു മാണ് ഇക്കാലയളവില്‍ നടക്കുക.

2018-ല്‍ 6138 കോടി രൂപയ്ക്കായി രുന്നു ഡിസ്നി സ്റ്റാര്‍ സംപ്രേക്ഷ ണാവകാശം സ്വന്തമാക്കിയി രുന്നത്. നേരത്തെ അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണാവ കാശവും വനിത ഐ പി എല്‍ ടെലിവിഷൻ, ഡിജിറ്റല്‍ സംപ്രേഷണാവ കാശവും വയാകോം സ്വന്തമാക്കിയിരുന്നു.

കൂടാതെ, 2024 പാരിസ് ഒളിമ്ബിക്സ്, 2024 സീസണിലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങള്‍, ടി10 ലീഗ്, റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്, ലാ ലീഗ, ലീഗ് വണ്‍, സീരി എ, ഡയമണ്ട് ലീഗ് എന്നിവയുടെ സംപ്രേഷണാവകാശവും വയാകോ മിനാണ്.

വ്യാഴാഴ്ച നടന്ന ബിസിസിഐ ലേലത്തിലാണ് പാരമൗണ്ട് ഗ്ലോബലിന്റെയും റിലയൻസ് ഇൻഡസ്ട്രീ സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വയാകോം 18 സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

NO COMMENTS

LEAVE A REPLY