ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് മടങ്ങിയെത്തി

26

നാസയുടെ ബഹിരാകാശാ സഞ്ചാരികളായ സ്റ്റീവൻ ബ്രൗണ്‍, വാറൻ ഹോബര്‍ഗ്, റഷ്യൻ കോസ്മോനോട്ട് ആന്ദ്രേ ഫെദ്യയേവ്, അറബ് ലോകത്ത് നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍ നയാദി എന്നിവരാണ് ആറ് മാസത്തെ ജീവിതത്തോട് വിട പറഞ്ഞ് നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് മടങ്ങിയെത്തി.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്പേസ് എക്സ് ക്യാപ്സൂള്‍ ഫ്ലോറിഡയിലെ ജാക്സണ്‍വില്‍ മേഖലയ്ക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ പാരഷൂട്ട് സഹായത്തോടെ സുരക്ഷിതമായി ലാൻഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ ച്ചെ(അമേരിക്കൻ സമയം) ആണ് ഇവര്‍ ലാൻഡിംഗ് നടത്തിയത്.

ഒരേ സമയം ഏഴ് ശാസ്ത്രജ്ഞരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു ള്ളത്. ഭൂമിയില്‍ മടങ്ങിയെത്തുന്ന നാല് പേര്‍ക്ക് പകരമായുള്ള നാല് പേര്‍ ഒരാഴ്ച മുമ്ബ് നിലയത്തി ല്‍ എത്തിയിരുന്നു.

NO COMMENTS

LEAVE A REPLY