നടി നവ്യ നായരെ കാണാൻ സച്ചിൻ സാവന്ദ് നിരവധി തവണ കൊച്ചിയിലെത്തിയതായി ഇ.ഡി.

46

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐ.ആര്‍.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് നടി നവ്യ നായരെ കാണാൻ നിരവധി (15 – 20) തവണ കൊച്ചിയിലെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നവ്യ നായര്‍ സച്ചിൻ സാവന്ദിന്‍റെ കാമുകിയാണെന്നും ഒരേ റെസിഡൻഷ്യല്‍ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും സാവന്ദിന്‍റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.

പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പുറത്തുവന്ന വിശദാംശങ്ങളാണ് നവ്യയും സച്ചിൻ സാവന്ദും തമ്മിലെ ബന്ധം വ്യക്തമാക്കുന്നത്. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൊടുത്തി രുന്നെന്ന് സമീര്‍ ഗബാജി മൊഴി നല്‍കിയിട്ടുണ്ട്. പലതവണ സന്ദര്‍ശിക്കുകയും സ്വര്‍ണാഭരണം സമ്മാനമായി നല്‍കുകയും ചെയ്തു. എന്നാല്‍, ക്ഷേത്ര ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയിരുന്നത് എന്നാണ് സച്ചിന്‍റെ മൊഴി.

കുറ്റപത്രത്തിലെ സാവന്ദിന്‍റെ സുഹൃത്ത് സാഗര്‍ ഹനുബന്ദ് താക്കൂറിന്‍റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. നവി മുംബൈയിലെ ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗര്‍ മൊഴി നല്‍കിയത്.

കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിൻ സാവന്ദ് അറസ്റ്റിലായത്. സാവന്തിന്റെ വാട്സ്‌ആപ്പ് ചാറ്റില്‍ നിന്നാണ് നവ്യ നായരുമായുള്ള ബന്ധം ഇ.ഡി കണ്ടെത്തിയത്. സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലാണ് നവ്യ നായര്‍ ഇ.ഡിക്ക് നല്‍കിയ മൊഴി. ഒരേ റസിഡൻഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന നിലയില്‍ സച്ചിൻ സാവന്ദിനെ പരിചയമുണ്ടെന്നാണ് നവ്യയുടെ കുടുംബം പറയുന്നത്.

NO COMMENTS

LEAVE A REPLY