പിണറായി• ബിജെപി പ്രവര്‍ത്തകനായ ചേരിക്കല്‍ വാഴവളപ്പില്‍ ജിതേഷിന്റെ വീടിനു നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചെ സിപിഎം ക്രിമനല്‍ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജിതേഷിന്റെ വീടിനു നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിനടുത്താണ് ജിതേഷിന്റെ വീട്. ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, ആര്.കെ.ഗിരിധരന്, പി.ആര്.രാജന്, കെ.പി.ഹരീഷ്ബാബു, എ.ജിനചന്ദ്രന്, എ.അനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു