പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; ജനവിധി മണിക്കൂറുകള്‍ ക്കുള്ളില്‍

26

കോട്ടയം ബസേലിയസ് കോളേജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികള്‍ പുറത്തെടുത്ത് രാവിലെ വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍, സര്‍വീസ് വോട്ടുകളുടെ പരിശോധനയും എണ്ണലുമാണ് ആദ്യം. വോട്ടെണ്ണല്‍ തുടങ്ങി മിനിറ്റുകള്‍ക്കം ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

ഇരുപത് ടേബിളിലുകളിലായാണ് വോട്ടെണ്ണല്‍. ഇതില്‍ അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒന്നില്‍ സര്‍വീസ് വോട്ടുകളും എണ്ണും. ഓരോ ടേബിളിലും ഒന്ന് വീതം മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിങ് സ്റ്റാഫ് എന്നിവരാണ് കൗണ്ടിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെയും അനുവദിച്ചിട്ടുണ്ട്. ആകെയുള്ള 20 കൗണ്ടിങ് മേശകളിലുമായി 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്.

13 റൗണ്ടുകളായാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണാനായി മേശയിലേക്ക് വരിക. ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടര്‍ച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക.

പതിനൊന്നരയോടെ വോട്ടെണ്ണല്‍ ഏതാണ്ട് അന്തിമറൗണ്ടിലേക്ക് കടക്കുമെന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന

തപാല്‍ വോട്ടുകള്‍ പരിശോധിച്ച്‌ എണ്ണിത്തുടങ്ങിയാല്‍ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പത്തുമണിയോടെ പുതുപ്പള്ളിയുടെ ജനവിധിയുടെ ചിത്രം ഏതാണ്ട് വ്യക്തമാകും.

പതിനൊന്നരയോടെ വോട്ടെണ്ണല്‍ ഏതാണ്ട് അന്തിമറൗണ്ടിലേക്ക് കടക്കുമെന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സാങ്കേതിക തടസങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ പന്ത്രണ്ട് മണിയോടെ പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധി ആരെന്ന് ഔദ്യോഗികമായി അറിയാനാ

NO COMMENTS

LEAVE A REPLY