കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ ലീഡ് . രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ചാണ്ടി ഉമ്മന്‍ 5000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. ഒന്ന് മുതൽ 23 വരെ ബൂത്തുകൾ അയർക്കുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്. 24 മുതൽ 28 വരെ മണർകാട്, 29-40 :അകലക്കുന്നം: 41-47: ചെങ്ങളം ഈസ്റ്റ്, 48- 68: കൂരോപ്പട, 69 -88: മണർകാട്, 89-115: പാമ്പാടി, 116-141: പുതുപ്പള്ളി, 142-154: മീനടം, 155-171: വാകത്താനം, 172-182: തോട്ടയ്ക്കാട് എന്നിങ്ങനെയാണ് ബൂത്തുകളുടെ വിവരം. തോട്ടയ്ക്കാട് പൊങ്ങന്താനം അപ്പർ പ്രൈമറി സ്കൂളിലെ വിവരങ്ങളാണ് ഒടുവിൽ അറിയുക.