അപ്പനെക്കാൾ വോട്ട് അപ്പന്റെ പേരിൽ മകന് ; ചാണ്ടി ഉമ്മന് ചരിത്ര വിജയം

42

അപ്പനെക്കാൾ വോട്ട് അപ്പന്റെ പേരിൽ മകന് ലഭിച്ചു. ചാണ്ടി ഉമ്മന് ഇത് ചരിത്ര വിജയം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കാൾ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിച്ചു . പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷമാണ് മറികടന്നത് .

ചാണ്ടിയുടെ ലീഡ് 39,513 വോട്ട് മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,25 വോട്ടിന്റെ ലീഡ്. 7 സ്ഥാനാർഥികളാണ് മത്സരരംഗ ത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക് ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി നിയമ സഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്

ജെയ്ക് സി തോമസാണു ഇടതു മുന്നണി സ്ഥാനാർഥി 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി ലൂക്ക് തോമസ് (എ.എ.പി), പി.കെ ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി. ഷാജി (സ്വതന്ത സഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത സ്ഥാനാർഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.

1930 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എം.എൽ.എ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.

NO COMMENTS

LEAVE A REPLY