കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു യുവാക്കള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മഴ കനത്തതോടെ നിര്‍ത്തിവെച്ചിരുന്ന തിരച്ചിലാണ് ഉച്ചയോടെ വീണ്ടും തുടങ്ങിയത്. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറമ്ബത്ത് വിഷ്ണു (20), കറ്റോടി അശ്വന്ത് (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.ദുരന്ത നിവാരണസേനയിലേയും അഗ്നി സുരക്ഷാ സേനാ വിഭാഗത്തിലേയും അഞ്ചുദ്യോഗസ്ഥര് വീതം നേതൃത്വം നല്കുന്ന സംഘം പ്രദേശവാസികളുടെ സഹായത്തോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.