കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച യുവശാസ്തജ്ഞരെ ആദരിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള യുവ ശാസ്ത്രജ്ഞ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു.
ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്കാരങ്ങൾക്കുള്ള നോമിനേഷൻസ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 15 വരെ സമർപ്പിക്കാം. പുരസ്കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വർണപ്പതക്കവും ലഭിക്കും. തുടർന്ന് ഗവേഷണ പ്രോജക്ട് ചെയ്യുവാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശ സന്ദർശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കും.
നിർദിഷ്ട മാതൃകയിൽ നാമനിർദേശങ്ങളും അനുബന്ധ രേഖകളും Director, Kerala State Council for Science, Technology & Environment, Sasthra Bhavan, Pattom, Thiruvananthapuram – 695004 എന്ന വിലാസത്തിൽ സമർപ്പിക്കണം.