കമനീയം കാസർഗോഡ് എന്ന പേരിൽ ഹുദൈരിയാത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫുട്ബാൾ ടൂർണമെന്റ്, പായസം, കേക്ക്,സർബത്ത് മത്സരങ്ങൾ ഒപ്പന,ദഫ്മുട്ട്,കോൽക്കളി, കൈമുട്ടി പാട്ട് സിനിമാറ്റിക് ഡാൻസ് ഫാഷൻ ഷോ ഉൾപ്പെടെ നിരവധി കലാ മത്സരങ്ങളും അരങ്ങേറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രണ്ടായിരത്തിലേറെ ആളുകൾ പങ്കെടുത്തു.
ജില്ലയിലെ 12 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിൽ കെഎംസിസി പൈവളികെ സ്‌ട്രൈക്കേഴ്‌സ് ഒന്നാം സ്ഥാനവും ഉദുമ സ്‌ട്രൈക്കേഴ്‌സ് രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്ത് കെഎംസിസി മൂന്നാം സ്ഥാനവും നേടി.ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ ചേക്കു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘടനം ചെയ്തു.
അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥിയായിരുന്നു.
യൂസഫ് മാട്ടൂൽ, ഷാനവാസ് പുളിക്കൽ, അനീസ് മാങ്ങാട് , ടി കെ അബ്ദുസലാം , ഇ ടി എം സുനീർ,വി പി കെ അബ്ദുല്ല ബാസിത് കായക്കണ്ടി , ഹസീബ് അതിഞ്ഞാൽ , ആസിഫ് മേൽപ്പറമ്പ് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഹനീഫ മാങ്ങാട് സ്വാഗതവും ബദറുദ്ദീൻ ബെൽത്ത നന്ദിയും പറഞ്ഞു.
ഫോട്ടോ :- അബുദാബി കാസർഗോഡ് ജില്ലാ കെഎംസിസി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ കെഎംസിസി പൈവളിക സ്‌ട്രൈക്കേഴ്‌സിന് അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ട്രോഫി കൈമാറുന്നു.