കേരളീയത്തിന്റെ പ്രചാരണത്തിനായി കൂട്ടയോട്ടം.

18

നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർത്ഥം കേരള ഒളിമ്പിക് അസോസിയേഷൻ കൂട്ടയോട്ടം സംഘടിപ്പിച്ചു.കനത്ത മഴയെ അവഗണിച്ച് കവടിയാർ വിവേകാനന്ദ പാർക്കിനു മുന്നിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിയുമായ വി.ശിവൻകുട്ടിയും ജില്ലാ പൊലീസ് മേധാവി നാഗരാജു ചക്കിലവും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.സെൻട്രൽ സ്റ്റേഡിയത്തിൽ കൂട്ടയോട്ടം സമാപിച്ചു.

NO COMMENTS

LEAVE A REPLY