തിരുവനന്തപുരം: ഓണാഘോഷത്തിനിടെ യന്ത്രഊഞ്ഞാലില്നിന്നു വീണു മരിച്ച പത്തനംതിട്ട ചിറ്റാര്‍ കുളത്തുങ്കല്‍ വീട്ടില്‍ അലന്. കെ. സജി, പ്രിയങ്ക. കെ. സജി എന്നിവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു. മസ്തിഷ്ക്ക മരണം സംഭവിച്ചതിനെത്തുടര്‍ന്ന് പ്രിയങ്കയുടെ കരളും അവയവങ്ങളും ദാനം ചെയ്യുകയായിരുന്നു. രണ്ടു ലക്ഷം രൂപയിലധികമായ ആശുപത്രി ബില്‍ പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് പ്രിയങ്കയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്ത്. വിവരമറിഞ്ഞപ്പോള്‍തന്നെ മുഖ്യമന്ത്രി സാമ്പത്തിക സഹായം നല്‍കിയിരുന്നു.