പാലക്കാട്: മാന്നന്നൂർ സ്വദേശി ശ്രീജിത്ത് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ജീപ്പ് തല്ലിത്തകർത്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിലെത്തിയ ശ്രീജിത്ത്, സ്റ്റേഷനുമുന്നിൽ റോഡിൽ നിർത്തിയിട്ട ജീപ്പിന്റെ ചില്ല് ഹെൽമെറ്റ് ഉപയോഗിച്ച് തകർക്കുന്നാതാണ് ദൃശ്യങ്ങളിലുള്ളത്.
ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നൽകുന്ന ചടങ്ങ് സ്റ്റേഷനിൽ നടക്കുന്നുണ്ടായിരുന്നു. പാലക്കാട് എസ്. പി യടക്കം പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം. ഇയാളെ അറസ്റ്റുചെയ്തു. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ച തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കൂടു തൽ അന്വേഷണം നടക്കുന്നുണ്ട്.