കുമരകം: പല്ലുവേദനയ്ക്കു ചികിത്സതേടിയെത്തിയ വീട്ടമ്മയുടെ കേടായ പല്ലിനുപകരം നല്ല പല്ലു പറിച്ചുമാറ്റിയെന്നു പരാതി. ഇന്നലെ ഉച്ചയോടെ കുമരകം പോലീസ് സ്റ്റേഷനു സമീപം പ്രവര്‍ത്തുന്ന സ്വകാര്യ ദന്തല്‍ ക്ലിനിക്കിലാണു സംഭവം. ചന്തക്കവലയ്ക്ക് സമീപം താമസിക്കുന്ന വീട്ടമ്മയ്ക്കാണു ദുരനുഭവം.
പല്ലിനു വേദന ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 17 നാണു വീട്ടമ്മ ക്ലിനിക്കില്‍ ചികിത്സ തേടിയത്. തുടര്‍ന്നു പല്ല് എടുത്തുകളയണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടമ്മയുടെ പല്ല് ഡോക്ടര്‍ എടുത്ത് മാറ്റുകയായിരുന്നു.എന്നാല്‍ വീട്ടിലെത്തി വേദന സഹിക്കാനാവാതെ വന്നതിനെ തുടര്‍ന്ന് പല്ല് എടുത്തത് കണ്ണാടിയില്‍ കണ്ടപ്പോഴാണ് തന്‍റെ കേടായ പല്ലിന് പകരം ഡോക്ടര്‍ പറിച്ച് മാറ്റിയത് നല്ല പല്ലായിരുന്നുവെന്നത് വീട്ടമ്മ അറിയുന്നത്.ഉടന്‍ തന്നെ ഡോക്ടറെ ഫോണില്‍ വിവരം അറിയിച്ചപ്പോള്‍ പറിച്ച പല്ല് ഇവിടെ ഇരിപ്പുണ്ടെന്നും വന്നാല്‍ തന്ന് വിടാമെന്ന മറുപടിയാണു ലഭിച്ചതെന്നും വീട്ടമ്മ പറയുന്നു. സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ കുമരകം പോലീസ് കേസെടുത്തിട്ടുണ്ട്.