സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

5

2023 വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ് കോഡ് അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടു ത്തിയിട്ടുണ്ട്.

സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പടുത്തിയിട്ടുള്ള ഫീസ് നവംബർ ഒമ്പതിന് വൈകിട്ട് മൂന്നിനകം അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്‌സ്/ കോളജിൽ 4 മണിക്ക് മുമ്പ് പ്രോസ്‌പെക്‌ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാകും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

NO COMMENTS

LEAVE A REPLY