വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്പെഷ്യല്‍ ക്യാമ്പ് ഡിസംബര്‍ രണ്ടിന്

52

തിരുവനന്തപുരം : സ്പെഷ്യല്‍ സമ്മറി റിവിഷന്‍ (SSR 2024) ന്റെ ഭാഗമായി യോഗ്യരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ നടക്കുന്ന സ്പെഷ്യല്‍ ക്യാമ്പിലൂടെ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.

പതിനേഴോ അതിന് മുകളിലോ വയസ് പൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുമെന്നതി നാല്‍, ഈ അവസരം പ്രയോജനപ്പെടു ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

NO COMMENTS

LEAVE A REPLY