കാത്തിരിപ്പിനും പ്രാർഥനകൾക്കും വിരാമമായി കാണാതായ അബിഗേൽ സാറ എന്ന 6 വയസുകാരി കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ പൊലീസ് കമീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്നലെ വെെകിട്ട് ആറോടെ സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന അബിഗേലിനെ ഒരു സംഘം കാറിൽ തട്ടികൊണ്ടുപോയത്. ആ നിമിഷം മുതലുള്ള തിരച്ചിലാണ് 20-ാമണിക്കൂറിൽ ഫലം കണ്ടത്.