തിരുവനന്തപുരം : ചൈനയിലെ കുട്ടികളിൽ അജ്ഞാത ന്യുമോണിയ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ന്യുമോണിയ ബാധിച്ചു കഴിയുന്നവരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് ജനിതക ശ്രേണീകരണത്തിന് അയയ്ക്കാൻ തീരുമാനം.
പരിശോധന കൂടുതലും കുട്ടികളെ കേന്ദ്രീകരിച്ചാകും. രോഗികളുടെ യാത്രാചരിത്രവും പരിശോധിക്കും. അടുത്തിടെ ചൈനായാത്ര നടത്തിയവർ, ചൈനക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും. കോവിഡ് ബാധിതരാണെന്നു സംശയിക്കുന്നവരെ ആർടിപിസിആർ ചെയ്തശേഷം ജനിതക ശ്രേണീകരണത്തിന് സാംപിൾ എടുക്കും. വ്യവസായ വാണിജ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളത്തിൽ നിന്ന് ഒട്ടേറെപ്പേർ ചൈന സന്ദർശിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും വ്യാപകമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.