ഷഹ്‌ന ജീവനൊടുക്കിയത് റുവൈസ് മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിനു പിന്നാലെ

60

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ഡോ എ.ജെ ഷഹ്‌ന ജീവനൊടുക്കിയത് സുഹൃത്ത് ഡോ റുവൈസ് മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിനു പിന്നാലെ. ഷഹനയെ ജീവനൊടുക്കാൻ പെട്ടെന്നു പ്രേരിപ്പിച്ചത് ഇതാണോ എന്നതിനെക്കുറിച്ചാണു പൊലീസ് അന്വേഷിക്കുന്നത് വാട്സാപ് സന്ദേശ ങ്ങളിൽ നിന്നാണ് പൊലീസിൻ്റെ ഈ നിഗമനം.

റുവൈസിനെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയുമാണ് പ്രതിയാക്കിയിട്ടുള്ളത്. വൻ സ്ത്രീ ധനം ചോദിച്ചതിൽ റുവൈസിൻ്റെ കുടുംബത്തിനും പങ്കുണ്ടെന്നാണു പൊലീസ് നിഗമനം. റുവൈസിന്റെ പിതാവിനെ തിരഞ്ഞ് കരുനാഗപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെയില്ലായിരുന്നു. റുവൈസിന്റെയും ഷഹ്‌നയുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കു കൈമാറി.

ഷഹ്‌നയെ തിങ്കളാഴ്‌ച രാത്രിയാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസസ്‌ഥലത്ത് അബോധാവസ്‌ഥ യിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

NO COMMENTS

LEAVE A REPLY