വയോധിക റോഡിൽ ചതഞ്ഞരഞ്ഞു ; പിന്നാലെ വന്ന വാഹനങ്ങളും കയറിയിറങ്ങി ; പുറത്തറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം.

36

പാലക്കാട് : കുഴൽമന്ദം കണ്ണാടി മണലൂരിൽ 85 വയസ്സുള്ള വയോധിക പൊന്നുക്കുട്ടിയെ വാഹനമിടിച്ചിട്ട് റോഡിൽ ചതഞ്ഞരഞ്ഞു. പിന്നാലെ വന്ന മറ്റു വാഹനങ്ങളും കയറിയിറങ്ങി. ഇന്നലെ പുലർച്ചെ 1.45ന് ഉണ്ടായ ദാരുണ സംഭവം പുറത്തറിഞ്ഞത് 8 മണിക്കൂറിനു ശേഷം.

ഒരു ബസാണ് വയോധികയെ ആദ്യം ഇടിച്ചതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്ത്‌തമായി അതുവഴി പോയ ദേശീയപാതാ മെയിൻ്റനൻസ് ജീവനക്കാർ മനുഷ്യശരീരമാണെന്നു പോലും മനസ്സിലാകാതെ മൃതദേഹാവശിഷ്ടങ്ങൾ രാവിലെ 9.30ന് റോഡരികി ലേക്കു മാറ്റിയിട്ടിരുന്നു പിന്നീട് പഞ്ചായത്ത് അംഗം കെ.എസ് അനിഷും പരിസരവാസികളും ചേർന്നു നടത്തിയ പരിശോധനയി ലാണ്അരക്കിലോമീറ്റർ അകലെ താമസിക്കുന്ന പൊന്നുക്കുട്ടിയുടെ (85) മൃതദേഹമാണെന്നു സംശയം ഉയർന്നത് മകൻ എത്തി തിരിച്ചറിഞ്ഞു.

കറുപ്പു മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പു ചരട്, ചെമ്പു മോതിരം എന്നിവയാണു തിരിച്ചറിയാൻ സഹായകരമായത്ഇടിച്ച ബസ് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്

NO COMMENTS

LEAVE A REPLY