തിരുവനന്തപുരം : പോത്തൻകോട് കരാട്ടെ ക്ലബ്ബിൻറെ 38-ാമത് വാർഷികാഘോഷം ജനുവരി 26 വെള്ളിയാഴ്ച്ച റിപ്പബ്ലിക് ദിനത്തിൽ പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ നടന്നു. ഘോഷയാത്ര ലക്ഷ്മി വിലാസം ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് പോത്തൻ കോട് ജംഗ്ഷൻ വഴി പെട്രോൾ പമ്പ് ജംഗ്ഷൻ ചുറ്റി എസ്.എൻ.ഡി.പി ഹാളിൽ എത്തിച്ചേർന്നു. വാർഷികാഘോഷ ചടങ്ങിൻറെ ഉദ്ഘാടനം ലോക വനിതാ ബോക്സിംഗ് ചാമ്പ്യനും മേജർ ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി ലേഖ നിർവഹിച്ചു.1986 മുതൽ പോത്തൻകോട് ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന കരാട്ടെ ക്ലബ്ബ് സെവൻത് ഡാൻ (seventh dan) ബ്ലാക്ക് ബെൽറ്റ് നേടിയ ക്യോഷി ഡി രാധകൃഷ്ണൻ നായരുടെ നേത്യത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന കരാട്ടേ അധ്യാപകനായ അദ്ദേഹം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ,സർക്കാർ സ്വകാര്യ സ്കൂളുകളിലും കരാട്ടെ ക്ലാസുകൾ നടത്തിവരുന്നു. 1984 മുതൽ കരാട്ടെ അധ്യാപന രംഗത്ത് തുടക്കം കുറിച്ച രാധാകൃഷ്ണൻ നായർ 40 വർഷം പൂർത്തിയാക്കുകയാണ്.
2023 ൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ (സെവൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് ജപ്പാൻ ,ലോക കരാട്ടെ മാസ്റ്റേഴ്സ് അസ്സോസി യേഷൻ (WKMA) എക്സലൻസ് അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് ഹ്യൂമാനിറ്റേറിയൻ വെൽഫെയർ ഫൗണ്ടേഷൻ ഡോക്ടറേറ്റ് ലഭിച്ച കരാട്ടെ മാസ്റ്റർ ഡി രാധാകൃഷ്ണൻ നായരെ വാർഷികാഘോഷ ചടങ്ങിൽ പോത്തൻകോട് കരാട്ടേ ക്ലബ്ബിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്ന് ആദരിച്ചു.ഒകിനാവാക്കാൻ ഗോജു റിയൂ കരാട്ടെ ടൊ ഇന്റർനാഷണൽ (OKINAWAKAN GOJU RYU KARATE DO INTERNATIONAL) എന്ന പേരിൽ പരിശീ ലിപ്പി ക്കുന്ന കരാട്ടെ ക്ലബ്ബ് 2020 ഒക്ടോബർ 26ന് ജില്ലയിലെ തന്നെ സ്വന്തമായി ആസഥാനമുള്ള ക്ലബ് ആയി മാറി. കേരളത്തിൽ ഒരു കായി കയിനമായി മാറിയിരിക്കുന്ന കരാട്ടെ സ്വയം പ്രതിരോധശേഷി വർദ്ധിക്കുന്നതോടൊപ്പം അച്ചടക്കത്തിൻ്റെയും പരസ്പര ബഹുമാന ത്തിൻ്റെയും പാഠങ്ങൾ കൂടിയാണ്. മുൻകാലങ്ങളിൽ ജില്ലയ്ക്ക് അകത്തും പുറത്തുമായി നടന്ന വിവിധ ചാമ്പ്യൻഷിപ്പുകളിൽ പോത്തൻ കോട് കരാട്ടെ ക്ലബ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
നെടുമങ്ങാട് നടന്ന ആറാമത് നാദിർഷാൻ മെമ്മോറിയൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും തിരുവനന്തപുരം സെൻട്രൽ സിറ്റേഡിയത്തിൽ നടന്ന നാലാമത് മോസസ് കപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനവും പോത്തൻ കോട് കരാട്ടെ ക്ലബ്ബ് കരസ്ഥ മാക്കി. ഒട്ടനവധി മത്സരങ്ങളിൽ ഉന്നത വിജയങ്ങൾ കരസ്ഥ മാക്കിയ ഈ കബ്ബിലെ നിരവധി വിദ്യാർത്ഥികളെ ദേശീയ, സംസ്ഥാന, ജില്ലാ കരാട്ടെ ചാമ്പൻഷിപ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.
വൈകു. 5 മണിക്ക് ആരംഭിച്ച ചടങ്ങ് ഈശ്വര പ്രാർത്ഥനയോടെയാണ് ആരംഭിച്ചത് . പി ടി എ പ്രസിഡൻ്റ് ബിജു കുമാർ ജെ.വി യുടെ അധ്യക്ഷതയിൽ പി ടി എ രക്ഷാധികാരി ലതീഷ് കുമാർ സ്വാഗതം പറഞ്ഞു. ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി മുഖ്യഅഥിതി ആയിരുന്നു. സംസ്ഥാനതല കരാട്ടെ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ട്രോഫി വിതരണവും ബ്ലാക്ക് ബെൽറ്റ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിവിധ കലാപരിപാടികളും കരാട്ടെ പ്രകടനവും നടന്നു. ശേഷം പി ടി എ സെക്രട്ടറി സജീവ് എസ്.എസ് കൃതജ്ഞത രേഖപ്പെടുത്തി.
അസി .എക്സൈസ് കമ്മീഷണർ അനിൽകുമാർ , പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ അനിൽകുമാർ , തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ കെ വേണു ഗോപാ ലൻ നായർ, തിരുവനന്തപുരം സ്പോർട്സ് കരാട്ടെ അസോസിയേഷൻ സെക്രട്ടറി സമ്പത്ത്, തിരുവനന്തപുരം സ്പോർട്സ് കരാട്ടെ അസോ സിയേഷൻ പ്രസിഡൻറ് സുരാജ് , പോത്തൻകോട് എൽ വി ഹൈസ്സ്കൂൾ മാനേജർ രമ. വി , പോത്തൻകോട് ഗവൺമെൻറ് യു പി എസ് ഹെഡ്മാസ്റ്റർ ആനന്ദക്കുട്ടൻ എം. കൊയ്ത്തൂർക്കോണം ഈശ്വരവിലാസം യു പി എസ് ഹെഡ്മിസ്ട്രസ് അനീല. ജി.എസ് , ചിറയിൻകീഴ് ശ്രീചിത്തിര വിലാസം എൽപിഎസ് ഹെഡ്മിസ്ട്രസ് തുഷാര ജി നാഥ്, പോത്തൻകോട് മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രിൻസി രാജൻ , പോത്തൻകോട് മദർലാൻഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ പ്രദീപ് .കെ.എ തുടങ്ങിയവർ സംബന്ധിച്ചു.