തിരുവനന്തപുരം: ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ നിന്നും ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പൂജ്യം രൂപ ബേസ് ഫെയര്‍ സീറ്റുകളുള്ള തങ്ങളുടെ സിഗ്‌നേച്ചര്‍ ബിഗ് സെയില്‍ കാമ്പെയ്ന്‍ എയര്‍ഏഷ്യആരംഭിച്ചു. ഈ ഓഫര്‍ യാത്രികര്‍ക്ക് എയര്‍പോര്‍ട്ട് ടാക്‌സും ഫീസുകളും മാത്രം അടച്ചു കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കും.
തിരുവനന്തപുരം, വിശാഖപട്ടണം, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും തുടങ്ങുന്ന എയര്‍ ഏഷ്യ വിമാനങ്ങള്‍ക്കാണ് ഈ ഓഫര്‍ ഉള്ളത്. ക്വാലാലംപൂര്‍, ബാങ്കോക്ക് ലങ്കാവി, ബാലി തുടങ്ങിയ സഞ്ചാരപ്രിയ കേന്ദ്രങ്ങളിലേക്ക് ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 22 രാജ്യങ്ങളിലായി 130ലധികം എയര്‍ഏഷ്യ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിംഗ് ഹബ്ബായി ക്വാലാലംപൂര്‍ ഉപയോഗിക്കാനുമാകും. ഈ കാമ്പയിന്‍ വഴി ബുക്ക് ചെയ്യുന്ന സീറ്റുകള്‍ 2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2025 ജൂണ്‍ 18 വരെ യാത്രയ്ക്കായി ഉപയോഗിക്കാം. എയര്‍ ഏഷ്യ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി യാത്രകള്‍ ആസൂത്രണം ചെയ്യുവാനും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാനും സാധിക്കും