ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിലെ (സിഎഎ) ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതോടെ രാജ്യത്തുടനീളം പ്രതി ഷേധം ശക്തമാകുന്നു. പൊതു – സ്വകാര്യ സ്വത്തുക്കൾക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടാകുകയോ ഹർത്താൽ കാരണം ഏതെങ്കിലും പൗരന്മാർക്ക് പരിക്കേൽക്കുകയോ ചെയ്‌താൽ പ്രക്ഷോഭം നടത്തുന്ന പാർട്ടികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗുവാഹത്തി പോലീസ് വ്യക്തമാക്കി.
കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള അസം സംയുക്ത പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ചൊവ്വാഴ്‌ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു. സി.എ.എ. യിൽ പ്രതിഷേധിച്ച് അസമിൽ ഹർത്താൽ ആസൂത്രണം ചെയ്യുന്ന സംഘടനകൾക്കെതിരെ ‘നിയമ നടപടി’ സ്വീകരിക്കുമെന്ന് ഗുവാഹത്തി പോലീസ് മുന്നറിയിപ്പ് നൽകി. ഇതു സംബന്ധിച്ച് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത് . വിജ്ഞാപ നമിറങ്ങിയതിനു പിന്നാലെ അസമിൽ പ്രതിഷേധം ശക്തമായിരുന്നു.