ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്നും മറ്റ് രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതിയെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നിയമവാഴ്‌ചയെ കുറിച്ച് രാജ്യത്തിന് ആരിൽ നിന്നും പാഠങ്ങൾ ആവശ്യമില്ലെന്നും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പറഞ്ഞു.
അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജർമനിയും ഐക്യ രാഷ്ട്രസഭയും പരാമർശം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിൻന്റെ പരാമർശം. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്‌ച ചെയ്യാൻ കഴിയില്ല. നിയമ ത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്‌ദീപ് ധൻകർ കൂട്ടിച്ചേർത്തു.