ന്യൂഡല്‍ഹി• കേന്ദ്രസര്‍ക്കാരിന്‍റെ വിദേശനയവും ഭീകരവിരുദ്ധ നിലപാടുകളും പാളിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാരിന്‍റെ കാലത്തു ഭീകരാക്രമണങ്ങള്‍ കുറവായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ദേശീയ സുരക്ഷ പൊതുയോഗം നിയന്ത്രിക്കുന്നതുപോലെ എടുക്കാനാകില്ല. അതു ഗൗരവമേറിയ വിഷയമാണ്.കശ്മീര്‍ തന്ത്രപ്രധാനമാണ്. ഈ സാഹചര്യം രാജ്യത്തിന് അപകടമാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ദൃഢമായ സൈനികതന്ത്രമാണു വേണ്ടത്. പാക്കിസ്ഥാന്‍ നടത്തിയ പ്രവര്‍ത്തികളെ നിശിതമായി വിമര്‍ശിക്കുന്നു. എന്നാല്‍ അത്തരം സാഹചര്യമുണ്ടാക്കിയതു കശ്മീരിലെ എന്‍എഡിയുടെ രാഷ്ട്രീയമാണ്. പിഡിപിയുമായി സഖ്യത്തിലേര്‍പ്പെട്ടതു ദീര്‍ഘദൃഷ്ടിയോടെ കാണാന്‍ മോദിക്കു കഴിഞ്ഞില്ല.ഇതാണു മേഖലയില്‍ തീവ്രവാദത്തിനു ഇടം നല്‍കിയത്.സൈനികരും കേന്ദ്രസര്‍ക്കാരും ആശങ്കപ്പെടുന്ന ഏതുകാര്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി സഹായിക്കാന്‍ തയാറാണ്. സംഭവങ്ങളോടു പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും രാഹുല്‍ അറിയിച്ചു.