തിരുവനന്തപുരം : 2024 പാർലമെന്റ് തിരഞ്ഞെടുപ്പ് ജോലികൾക്കായി ജില്ലയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ഏപ്രിൽ രണ്ട് മുതൽ നാല് വരെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ ആദ്യഘട്ട പരിശീലനം നൽകിയിരുന്നു. ഈ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്ത ജീവനക്കാർക്ക് ശനിയാഴ്ച (ഏപ്രിൽ 6) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതൽ അഞ്ച് മണി വരെയും രണ്ട് പരിശീലന പരിപാടികൾ ജഗതി ഡി.പി.ഐയിലെ സഹകരണ ഭവൻ മെയിൻ ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്.
ആദ്യഘട്ട പരിശീലന പരിപാടിയിൽ ഹാജരാകാൻ കഴിയാത്ത പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർ അവ രുടെ നിയമസഭാ മണ്ഡലത്തിന്റെ പേര്, വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ, ക്രമ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടു ത്തി ഫാറം നമ്പർ 12 & 12 എ എന്നിവ കൃത്യമായി പൂരിപ്പിച്ച് വോട്ടർ ഐ.ഡി കാർഡിന്റെ പകർപ്പ്, പോസ്റ്റിങ് ഓർഡറിന്റെ പകർപ്പ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തിൽ ഹാജരാകണം.
പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുള്ള ജീവനക്കാരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടു നിൽക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.