മാന്നാറിൽ മഹിളാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വ്യാപക സാമ്പത്തിക തട്ടിപ്പ്. സാമ്പത്തിക ഇടപാടിനെത്തുടർന്ന് വസ്‌തു വിൽക്കേണ്ടി വന്നതിൽ മനംനൊന്ത് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഞായറാഴ്‌ച ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.
മാന്നാർ പഞ്ചായത്ത് ഏഴാംവാർഡിൽ ഓങ്കാർ വീട്ടിൽ ശ്രീദേവിയമ്മയെയാണ് (71) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമാന മായി ഇതിനുമുമ്പ് രണ്ടുപേർ ആത്മഹത്യ ചെയ്‌തിരുന്നു. മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കുട്ടമ്പേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലൂ (മോളി), മുൻ പഞ്ചായത്തംഗവും കോൺ?ഗ്രസ് പ്രവർത്തകയുമായ കുരട്ടിക്കാട് ഉഷാ ? ഗോപാലകൃഷ്ണൻ, തെക്കേ വിളയിൽ വിഷ്‌ണു, അഡ്വ. ഭാർഗവൻ, ചെന്നിത്തല സ്വദേശി പ്രമോദ്, വെമ്പുഴശേരിൽ ഉഷ എന്നിവരടങ്ങുന്ന സംഘമാണ് വ്യാപകമായി തട്ടിപ്പ് നടത്തുന്നതെന്നാണ് പൊലീസിൽ ലഭിച്ച പരാതി.
പ്രധാനമന്ത്രിയുടെ പദ്ധതിയിൽ തൊഴിൽ സംരംഭം തുടങ്ങാനാണെന്നും നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ഉൾപ്പെടെ തിരികെ നൽകുമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് മാനേജരെന്ന് പറഞ്ഞ് വിശ്വാസംനേടാൻ വിഷ്ണുവിനെ മുൻനിർത്തിയായിരുന്നു തട്ടിപ്പ്, ശ്രീദേവിയമ്മയുടെ പക്കൽ നിന്നും പലപ്പോഴായി ഈ സംഘം പണം കൈപ്പറ്റിയിരുന്നു. ആദ്യം ചെറിയ തുക വാങ്ങി പറയുന്ന സമയത്ത് വാങ്ങിയ പണത്തിൻ്റെ പലിശയും കൃത്യമായി നൽകി വിശ്വാസം നേടി. പിന്നീട് ശ്രീദേവിയമ്മ മുഖേന പലരോടും വൻതുക വാങ്ങി.
ശ്രീദേവിയമ്മയുടെ ആഭരണങ്ങളും മറ്റുള്ളവരുടെ ആഭരണങ്ങളും വാങ്ങി പണയംവച്ച് ഈക്കൂട്ടർക്ക് നൽകിയെന്ന് പരാതിയിൽ പറയുന്നു. പലിശയും മുതലും അടയ്ക്കാതെ വന്നപ്പോൾതന്ന തുക തിരികെ തരണമെന്നാവശ്യപ്പെട്ടു. പ്രശ്നം രൂക്ഷമാകാതിരിക്കാൻ മോളി ഒപ്പിട്ട ബ്ലാങ്ക് ചെക്കും ശ്രീദേവിയമ്മയ്ക്ക് നൽകി ചെക്ക് ബാങ്ക് മടക്കി അയച്ചതോടെ ഇവർക്കെതിരെ ശ്രീദേവിയമ്മ മാന്നാർ പൊലീസിൽ പരാതി നൽകി തട്ടിപ്പിനിരയായവർ ഇതിനുമുമ്പ് പൊലീസിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പിനായി പൊലീസ് സ്റ്റേഷനിൽ എത്തിയത് വിഷ്‌ണുവുംപ്രമോദുമാണ്.