തിരുവനന്തപുരം : കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയത് അനന്തു വധക്കേസിലെ പ്രതികൾ . സംഭവത്തില്‍ നാലു പ്രതികളെയും തിരിച്ചറിഞ്ഞു. വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. ഇതിൽ അഖിലിന്റെ അരുംകൊല യില്‍ കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുഖ്യപ്രതി കിരണ്‍ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കിരണ്‍ കൃഷ്ണ അടക്കമുള്ള നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമാ യിരുന്നു അന്നും നടന്നത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട അഖില്‍. വീടിനു ള്ളില്‍ ആളുകളുള്ള സമയത്താണ് ആക്രമണം നടന്നത്. എന്നാല്‍, ആരും സംഭവം നേരില്‍ കണ്ടിട്ടില്ല. മുൻപ് പ്രതികളുമായി പ്രശ്നമുണ്ടായിരുന്നെന്നും വീടിനു തൊട്ടടുത്ത് കെട്ടിടനിർമാണ സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബാറിലെ തർക്കത്തിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. കമ്പി വടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികള്‍ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടകയ് ക്കെടുത്ത ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞത്തുനിന്നാണ് കാർ വാടകയ്ക്കെടുത്തത്. പ്രതികള്‍ ലഹരി ഉപയോഗി ച്ചാണ് കൊല നടത്തിയതെന്നും സ്ഥിരം ലഹരി ഉപയോഗിക്കുന്ന സംഘമാണെന്നും പൊലീസ് പറഞ്ഞു.